മാവൂര്‍ : നാടിനാകെ മാതൃകയാവുകയാണ് വേനല്‍ചൂടിനെ വകവെക്കാതെ കൃഷിക്കു വേണ്ടി മനസ്സും ശരീരവും അര്‍പ്പിച്ച മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒരുകൂട്ടം എന്‍ എസ എസ വളണ്ടിയര്‍മാര്‍. എന്‍ എസ എസ സപ്ത ദിന ക്യംപിനോടനുബന്ധിച്ചു നെല്ലിക്കാട്ടു കുഴി പാടത്ത് നിലം കാല്‍കൊണ്ടു ഉഴുതുമറിച്ചു കൃഷി ഇറക്കിക്കൊട്നന്ദണ് അവര്‍ കൃഷിയുടെ ഹരിശ്രീ കുറിച്ചത്. അത്യുല്പാദന ശേഷി ഉള്ള ഉമ നെല്‍ വിത്താണ് കൃഷിക്കു ഉപയോഗിച്ചത്. ജൈവവളം മാത്രം ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ ചെയ്ത കൃഷി കുട്ടികള്‍ ഊഴം എടുത്താണ് സംരക്ഷിച്ചു പോന്നത്..തുടര്‍ന്ന് മാവൂര്‍ പള്ളിയോള്‍ ഒരേക്കര്‍ പുഞ്ചപ്പാടം വളണ്ടിയര്‍മാര്‍ നെല്‍ കൃഷി ഇറക്കി. കഴിഞ്ഞ ദിവസം നെല്ലിക്കാട്ടു കുഴി പാടത്തെനെല്കൃഷി വിളവെടുപ്പ് ഉത്സവതിമര്‍പ്പോടെ കൊണ്ടാടിയ ഇവര്‍ ഇന്ന് നെല്‍ മെതിച്ചു, Kattathittu കൃഷിയുടെ ചൂടും ചൂരും അറിഞ്ഞു.. ഈ കുട്ടികളുടെ കൂട്ടായ്മ നാടിനാകെ ഉത്സവമായി മാറി. വിഷു ആഘോഷം പോലും അല്പനേരത്തേക്ക് മാറ്റി വച്ചുകൊണ്ടാണ് വളണ്ടിയര്‍മാര്‍ വിഷു തലേന്നും ഒത്തു കൂടിയത്.വയല്‍ നികത്തല്‍ വ്യാപകമാവുകയും തന്നീര്തടങ്ങള് അപ്രത്യക്ഷമാവുകയും ചെയുന്ന ആധുനിക കാലത്ത് നാടിനാകെ മാതൃകയാവുകയാണ് ഈ എന്‍ എസ എസ കൂട്ടായ്മ. എന്‍ എസ എസ പ്രോഗ്രാം ഓഫീസര്‍ ശ്രീമതി മിനി എ പി, ശ്രീ ജയരാജന്, വളന്റിയര്‍മാരായ അജയ്, ലക്ഷ്മി എന്‍ ബി , മുര്ഷിഡാ, അശ്വതി എം, ബ്രിജുല്, അശ്വിന് കെ സി, രണ്ഞു എം കെ തുടങ്ങിയവര്‍ നേതൃത്വം നല്കി |
Announcements >